ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ നാല് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ആസാം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ രോഗവ്യാപനം നേരിടാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കൊവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ ശക്തമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഡിസംബറില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും കോടതി നിരീക്ഷിച്ചു. ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഗുജറാത്തില്‍ ഉത്സവ ആഘോഷങ്ങള്‍ അനുവദിച്ചതിനെയും ചോദ്യം ചെയ്തു.
അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 44059 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 9139866 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 511 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 133738 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 443486 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിനോടകം 8562642 പേര് രോഗമുക്തി നേടി.
Discussion about this post