ന്യൂഡല്‍ഹി: വിവാദമായ പോലീസ് നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തി സിപിഎം കേന്ദ്ര നേതൃത്വം. നിയമ ഭേദഗതി പുന:പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. നിയമഭേദഗതിക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍.
നിയമ ഭേദഗതിയുമായി ഉയര്‍ന്നുവന്ന എല്ലാ ആശങ്കകളും പാര്‍ട്ടി വിശദമായി പരിഗണിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. വിവിധ കോണുകളില്‍ നിന്നും വലിയ വിമര്‍ശനം ഉയര്‍ന്നിട്ടും ഓര്‍ഡിനന്‍സ് പിന്‍വലിക്കേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ ദിവസവും സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചിരുന്നത്.
Discussion about this post