ജയ്പൂര്‍: രാജസ്ഥാന് ആരോഗ്യമന്ത്രി ഡോ. രഘു ശര്‍മ്മയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണൊണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.
അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 44059 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 9139866 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 511 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 133738 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 443486 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിനോടകം 8562642 പേര് രോഗമുക്തി നേടി
Rajasthan Health Minister Raghu Sharma tests positive for #COVID19, CM Ashok Gehlot tweets. pic.twitter.com/LlUX9FcsEq
— ANI (@ANI) November 23, 2020
Discussion about this post