ഭോപ്പാല്‍: പശുക്കളുടെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്താനുള്ള ധനസമാഹരണത്തിനായി മധ്യപ്രദേശില്‍ ഗോ സെസ് ഏര്‍പ്പെടുത്തിയേക്കും. ഞായറാഴ്ച നടന്ന ആദ്യ സമ്മേളനത്തിന് പിന്നാലെയാണ് ഗോ മന്ത്രിസഭയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് രണ്ടായിരം ഗോ ശാലകള്‍ ആരംഭിക്കുമെന്നും ഇവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ ആവശ്യമെങ്കില്‍ ഗോ നികുതി ഈടാക്കിയേക്കും എന്നാണ് പുതിയ പ്രഖ്യാപനം. സാധാരണക്കാരില്‍ അധികഭാരം വരാത്ത രീതിയിലാവും ഈ നികുതി എന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് സിംഗ് ചൗഹാന്‍ പ്രതികരിച്ചു.
ശിവരാജ്‌സിങ് സിംഗ് ചൗഹാന്റെ വാക്കുകള്‍;
വീട്ടിലുണ്ടാക്കുന്ന ആദ്യ ഭക്ഷണം പശുവിനും അവസാന ഭക്ഷണം നായയ്ക്കും നല്‍കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് അങ്ങനെ നടക്കുന്നില്ല. ആളുകള്‍ പശുക്കളുടെ സംരക്ഷണത്തിനായി സംഭാവന ചെയ്യാം, എന്നാല്‍ അധികഭാരം ചുമത്തിയാവില്ല ഈ സംഭാവന.
ഗോപാഷ്ടമി ദിവസം അഗര്‍ മാല്‍വ ജില്ലയില്‍ സര്‍ക്കാരിന്റെ സംരക്ഷണയില്‍ രണ്ടായിരം ഗോ ശാലകള്‍ തുറക്കും. ആത്മനിര്‍ഭര്‍ മധ്യപ്രദേശിന്റെ പ്രധാനപ്പെട്ട വിഷയമാണ് പശുക്കളുടെ സംരക്ഷണം. പശുക്കള്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കും. പോഷകാഹാരക്കുറവ് പാലിലൂടെ പരിഹരിക്കാനാവും. കൃഷിയുടെ ജീവനാഡിയാണ് ചാണകം. ചാണകം ഉപയോഗിക്കുന്നതിലൂടെ രാസവള ഉപയോഗം കുറയ്ക്കാം. വിറകിന് പകരമായി ചാണകം ഉപയോഗിക്കാം.
മൃതദേഹ സംസ്‌കാരത്തിന് വിറകിന് പകരം ചാണകം ഉപയോഗിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തോടൊപ്പം നമ്മുടെ കാടുകളെ സംരക്ഷിക്കും.
There are around 7 lakh to 8 lakh stray cattle in Madhya Pradesh. The state government will construct around 2,000 new cow shelters. Not all of the cow shelters will be run by the govt but NGOs will also be operating them: Chief Minister Shivraj Singh Chouhan pic.twitter.com/mCRJeHyPf8
— ANI (@ANI) November 22, 2020