ബംഗളൂരു: മദ്യം വാങ്ങാന്‍ പണം നല്‍കത്തതിനെ തുടര്‍ന്ന് ഇരുപതുകാരന് മകന് അമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കര്‍ണാടകയിലെ സദാശിവ നഗറിലാണ് സംഭവം. മദ്യത്തിന് അടിമയായ മകന് മദ്യം വാങ്ങാന്‍ പണം നല്കാന് അമ്മ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയായിരുന്നു. തര്‍ക്കം മൂത്തപ്പോള്‍ ഉത്തംകുമാര്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
വീട്ടിലുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് ഇവരെ വേഗം ആശുപത്രിയിലെത്തിച്ചു. ഇവരുടെ മുഖത്തും കൈയിലും നെഞ്ചിലും പൊള്ളലേറ്റു. ഉത്തംകുമാര്‍ ഒളിവിലാണ്.
Discussion about this post