ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനം ചേരില്ല. പകരം ബജറ്റ് സമ്മേളനത്തോടൊപ്പം ശീതകാല സമ്മേളനവും നടത്താനാണ് തീരുമാനം. ഫെബ്രുവരി ഒന്നിനായിരിക്കും ബജറ്റ് അവതരണം.
നേരത്തെ കൊവിഡ് വ്യാപനത്തിനിടയില്‍ പാര്‍ലമെന്റ് മഴക്കാല സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് നിരവധി എംപിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ശീതകാല സമ്മേളനം ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.
Discussion about this post