ജോധ്പൂര്‍: ഫോണിലെ ഇന്റര്‍നെറ്റ് ഡാറ്റ തീര്‍ത്തതിന് അനിയനെ ജേഷ്ഠന് കുത്തിക്കൊന്നു. രാജസ്ഥാനിലെ ജോധ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ 23കാരനുമായ രാമന് എന്ന യുവാവ് അറസ്റ്റിലായി. രാമന്റെ ഇളയ സഹോദരന് റോയ് ആണ് കൊല്ലപ്പെട്ടത്.
അനിയന് റോയ് രാമന്റെ ഫോണിലെ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ച് തീര്‍ത്തിരുന്നു. ഡാറ്റ തീര്‍ന്നത് ശ്രേദ്ധയില്‍ പെട്ട രാമന് ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് നടന്ന തര്‍ക്കത്തിന് ഒടുവില്‍ ജേഷ്ഠന് അനിയനെ കുത്തുകയായിരുന്നു. അഞ്ച് തവണ ഇയാള്‍ അനിയന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി. വീടിന്റെ ടെറസിന് മുകളില്‍ വച്ചായിരുന്നു കൊലപാതകം.
അനിയനെ കൊന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മാനസിക രോഗിയാണെന്നാണ് പോലീസ് പറയുന്നത്.
Discussion about this post