ചെന്നൈ: ചെന്നൈയില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ ദേഹത്ത് വീണില്ല. ബിജെപി പ്രവര്‍ത്തകരെ
അഭിവാദ്യം ചെയ്യുന്നതിനിടെ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞത്. അതേസമയം പ്ലക്കാഡ് എറിഞ്ഞയാളെ കസ്റ്റഡിയില്‍ എടുത്തു.
നംഗനെല്ലൂര്‍ സ്വദേശി ദുരൈരാജെന്നയാളാണു പിടിയിലായത്. ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് സൂചന. വിമാനത്താവളത്തിനു പുറത്തെ റോഡിലിറങ്ങി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നാണ് പ്ലക്കാഡ് ഏറുണ്ടായത്. ഉച്ചയ്ക്കു രണ്ടുമണിയോടെയാണു ഷാ ചെന്നൈയിലെത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്. സര്‍ക്കാര്‍ പദ്ധതികളുടെ ഉല്‍ഘാടനത്തിനും, ബി.ജെ.പി ഭാരവാഹി യോഗത്തിലും പങ്കെടുക്കുന്നതിനായാണു സന്ദര്‍ശനം.
അതേസമയം അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗോബാക്ക് അമിത്ഷാ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. അഞ്ച് ലക്ഷത്തിനടുത്ത് ഹാഷ് ടാഗുകളാണ് ഇതുവരെ വന്നിരിക്കുന്നത്. ഇന്നലെ മുതലാണ് ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി തുടങ്ങിയത്. ട്വിറ്ററില്‍ ഇപ്പോഴും തമിഴ് ജനതയുടെ ഗോബാക്ക് ട്വീറ്റുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്
Discussion about this post