ചെന്നൈ: മുന്‍ ഡിഎംകെ എംപി കെപി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുഗന്‍, സംസ്ഥാനത്തെ പാര്‍ട്ടിയുടെ ചുമതലയുള്ള നേതാവ് സിടി രവി എന്നിവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. എംകെ അഴഗിരിയെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ബിജെപിയില്‍ ചേര്‍ന്ന ശേഷം കെപി.രാമലിംഗം പറഞ്ഞു. ‘അഴഗിരിയുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കും.’- രാമലിംഗം പറഞ്ഞു.
സംസ്ഥാനത്ത് ബിജെപിയെ കെട്ടിപ്പെടുക്കാന്‍ പ്രയത്‌നിക്കുമെന്നും രാമലിംഗം പറഞ്ഞു. ബിജെപി നേതാക്കളായ പൊന്‍ രാധാകൃഷ്ണന്‍, എച്ച്. രാജ എന്നിവരും ചടങ്ങില്‍ പങ്കാളികളായിരുന്നു. അതേസമയം ഈ വര്‍ഷം ആദ്യം ഡിഎംകെയില്‍ നിന്ന് കെപി രാമലിംഗത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കൊവിഡ് വിഷയത്തില്‍ എംകെ സ്റ്റാലിന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശത്തിനെതിരെ സംസാരിച്ചതിനെതിനേ തുടര്‍ന്നാണ് അച്ചടക്ക നടപടിയായി കെ.പി.രാമലിംഗത്തെ ഈ വര്‍ഷം മാര്‍ച്ചില്‍ ഡിഎംകെയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.