ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ വാര്‍ത്താ സമ്മേളനത്തിനിടെ ഉത്തരംമുട്ടിച്ച മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ സൈബര്‍ ആക്രമണം. പ്രധാനമന്ത്രി നരേന്ദ്രമോഡി എന്തുകൊണ്ടാണ് ഒരു വാര്‍ത്താസമ്മേളനം പോലും നടത്താത്തത് എന്നാണ് ഇന്ത്യാ ടുഡേയിലെ മാധ്യമപ്രവര്‍ത്തക മൗസാമി സിങ് അമിത് ഷായോട് ചോദിച്ചത്. ഉത്തരം പറയാതെ അസ്വസ്ഥനായ അമിത് ഷായുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഇതിനു പിന്നാലെ ബിജെപി അനുകൂലികള്‍ മൗസാമിയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചു രംഗത്തെത്തിയിരുന്നു. നാലരവര്‍ഷക്കാലം പ്രധാനമന്ത്രിയായി തുടര്‍ന്നിട്ടും മോഡി ഒരു വാര്‍ത്താസമ്മേളനം പോലും നടത്തിയിട്ടില്ലെയെന്ന കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇക്കാര്യം മൗസാമി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിക്കുകയായിരുന്നു.
ചോദ്യത്തില്‍ അസ്വസ്ഥനായ അമിത് ഷാ സ്വന്തം പാര്‍ട്ടിയുടെ വക്താവിന്റെ പേരുവരെ തെറ്റിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. ‘ രാഹുല്‍ ഗാന്ധിക്ക് സന്ദീപ് (സംബിത്) പാത്ര മറുപടി നല്‍കും.’ എന്നായിരുന്നു അമിത് ഷായുടെ മറുപടി.
Some questions persist…. #PMkiPCkab https://t.co/OxRTmhMARh
— Mausami Singh (@mausamii2u) December 7, 2018
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മൗസാമി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ബിജെപി അനുകൂലികള്‍ ഇവര്‍ക്കുനേരെ ആക്രമണവുമായി രംഗത്തെത്തിയത്. ‘അവര്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരണം’ എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പരിഹസിക്കുന്നത്. ചീത്തവിളിച്ചുകൊണ്ടും നിരവധി പേര് ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post