ചെന്നൈ: അമലയുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതില്‍ മുന്‍ കാമുകന് ഭവ്നിന്ദര് സിംഗിന് വിലക്ക്. മദ്രാസ് ഹൈക്കോടതി ആണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേസ് പരിഗണിച്ച ജസ്റ്റിസ് സതീഷ് കുമാര്‍ അടുത്ത വാദം ഡിസംബര്‍ 22 ലേക്ക് മാറ്റി.
ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അമല പോള്‍ തന്നെയാണ് ഭവ്നിന്ദര് സിംഗിനെതിരേ മാനനഷ്ടക്കേസ് നല്‍കിയിരുന്നത്. മദ്രാസ് ഹൈക്കോടതിയിലാണ് അമല കേസ് ഫയല്‍ ചെയ്തത്.
ഗായകനായ ഭവ്നിന്ദര് സിംഗ് കുറച്ചു നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് വിവാദമായത്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിക്കുകയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഭവ്നിന്ദര് സിംഗ് അവ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
Discussion about this post