പുണെ: മാസങ്ങളോളമായി രാജ്യം പിടിയിലകപ്പെട്ടിരിക്കുക.യാണ്. വൈറസ് ഭീതിയില്‍ കഴിയുന്ന ജനത കോവിഡിനെ പിടിച്ചുകെട്ടാന്‍ വാക്സിനായുള്ള കാത്തിരിപ്പിലാണ്. വാക്സിന് ഉടന്‍ തന്നെ ലഭ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം. ഇപ്പോഴിതാ സന്തോഷം പകരുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തിനകം ഓക്സ്ഫഡ് കോവിഡ് വാക്സിന് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പുനാവാല പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അടുത്ത ഫെബ്രുവരിയോടെ ഇത് ലഭിക്കും.
പ്രതിരോധ കുത്തിവെപ്പിന് ആവശ്യമായ രണ്ടു ഡോസുകള്‍ക്ക് പരമാവധി 1000 രൂപ വിലവരും. വാക്സിന് എടുക്കാനുള്ള ജനങ്ങളുടെ താത്പര്യം, അതിനുള്ള ബജറ്റ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് 2024- നു മുന്‍പ് ഇന്ത്യയില്‍ പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വാക്സിന് വന്‍തോതില്‍ വാങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനു കുറഞ്ഞ വിലയ്ക്ക് നല്‍കാനാകുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ”ഒരു ഡോസിന് 5 – 6 യു.എസ്. ഡോളര്‍ വില വരും. അതു പ്രകാരം ഒരാള്‍ക്ക് ആവശ്യമായ രണ്ടു ഡോസിന് 1000 രൂപയോളം ചെലവാകും.
കുട്ടികളില്‍ ഇതു പ്രതികൂലമാവില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമേ കുത്തിവെപ്പ് നടത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രായമായവരില്‍ ഓക്സ്ഫഡ് വാക്സിന് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതുവരെ നടന്ന പരീക്ഷണങ്ങളില്‍ പ്രതികൂല ഘടകങ്ങളോ മറ്റു വലിയ പരാതികളോ ഉണ്ടായിട്ടില്ല.
Discussion about this post