ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും നടന്‍ വിജയ് സേതുപതിയും. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് പേരറിവാളനെ മോചിപ്പിക്കണമെന്ന് വിജയ് സേതുപതി ആവശ്യപ്പെട്ടത്. ‘കുറ്റം ചെയ്യാതെ 30 വര്‍ഷം ജയിലില്‍. മകന് വേണ്ടി 30 വര്‍ഷം പോരാടിയ അമ്മ. തമിഴ്‌നാട് മുഖ്യമന്ത്രിയോടും ഗവര്‍ണറോടും അപേക്ഷിക്കുന്നു. അവര്‍ക്ക് നീതി നല്‍കണം’ എന്ന് കാര്‍ത്തിക്ക് ട്വിറ്ററില്‍ കുറിച്ചു.
നിരവധി പേരാണ് പേരറിവാളനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. നടന്‍ പ്രകാശ് രാജ്, ക്യാമറ മാന്‍ പിസി ശ്രീറാം,സംവിധായകന്‍ ലോകേഷ് കനകരാജ് തുടങ്ങി നിരവധി പേരാണ് ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നത്. പേരറിവാളനുള്‍പ്പെടെ കേസിലെ 7 പ്രതികളെ വിട്ടയയ്ക്കാന്‍ തമിഴ്‌നാട് 2018 സെപ്റ്റംബറില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് വിട്ടയക്കല്‍ നടപടി നീണ്ട് പോകുന്നത്. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വധത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം 20 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതിനെയും ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു.
നേരത്തെ രണ്ടാഴ്ച്ചക്കാലത്തേക്ക് പേരറിവാളന്‍ പരോള്‍ ലഭിച്ചിരുന്നു. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പേരറിവാളന് പരോള്‍ പോലും ലഭിച്ചത്. രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണിലാണ് പേരറിവാളന്‍ അറസ്റ്റിലായത്. അന്ന് അദ്ദേഹത്തിന് 19 വയസായിരുന്നു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ച ബാറ്ററി വാങ്ങി നല്‍കി എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
#ReleasePerarivalan pic.twitter.com/Yus8o1RlKw
— VijaySethupathi (@VijaySethuOffl) November 20, 2020
#ReleasePerarivalan pic.twitter.com/Yus8o1RlKw
— VijaySethupathi (@VijaySethuOffl) November 20, 2020
Discussion about this post