ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് മറ്റേതെങ്കിലും സുരക്ഷിതമായ സ്ഥലത്തേക്കു മാറാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നിര്‍ദേശം. ഡോക്ടര്‍മാരാണ് നിര്‍ദേശം കൈമാറിയിരിക്കുന്നത്.
ചൂടു കൂടിയ പ്രദേശത്തേക്കു മാറുന്നതാവും ഉചിതമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ചെന്നൈ, ഗോവ എന്നീ സംസ്ഥാനങ്ങളുടെ പ്രാന്തപ്രദേശങ്ങളാണ് പരിഗണനയിലുള്ളത്. ഡല്‍ഹിയിലെ വായുവിന്റെ നിലവാരം മെച്ചപ്പെടുന്നതു വരെ മാറിനില്‍ക്കാനാണ് നിര്‍ദേശമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചു.
രാഹുലും പ്രിയങ്കയും സോണിയയെ അനുഗമിച്ചേക്കും. ഒരു മാസത്തിലേറെയായി സോണിയ ഗാന്ധിയ്ക്ക് നെഞ്ചില്‍ അണുബാധയുണ്ടെന്നും അന്തരീക്ഷ മലിനീകരണം കാരണം അത് ഭേദമാകാന്‍ കാലതാമസം നേരിടുന്നതായും ആസ്മ വര്‍ധിച്ചതായുമാണ് റിപ്പോര്‍ട്ട്.
Discussion about this post