മുംബൈ: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആലോചന. ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചേക്കും. ദേശീയ തലസ്ഥാന പ്രദേശത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനേ തുടര്‍ന്നാണ് നടപടി.
എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ കൊവിഡ് വ്യാപിക്കുന്നതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന വിവരം.
ഒക്ടോബര്‍ 28 മുതല്‍ ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 5000 മുകളില്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡല്‍ഹിയില്‍ നവംബര്‍ 11ന് 8000ന് മുകളില്‍ രോഗികളുണ്ടായിരുന്നു. ഇന്നലെ 7546 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ ആകെ കൊവിഡ് കേസുകള്‍ 5.1 ലക്ഷം കടക്കുകയും ചെയ്തു.
Discussion about this post