രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷം; പുതുതായി രോഗം സ്ഥിരീകരിച്ചത് 7546 പേര്‍ക്ക്, 24 മണിക്കൂറിനിടെ 98 മരണം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7546 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 510630 ആയി ഉയര്‍ന്നു. 98 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 8041 ആയി ഉയര്‍ന്നു. നിലവില്‍ 43221 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിനോടകം 459368 പേര്‍ രോഗമുക്തി നേടി.

അതേസമയം വൈറസ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ കെജരിവാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതിയും രംഗത്ത് എത്തിയിരുന്നു. സമയ ബന്ധിതമായി നടപടി സ്വീകരിക്കാതിരുന്നതിന് എതിരെയാണ് കോടതിയുടെ വിമര്‍ശനം.

‘നവംബര്‍ 1 മുതല്‍ തന്നെ കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന് നിങ്ങള്‍ കണ്ടതാണ്. ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയ ശേഷവും നിങ്ങള്‍ ആമയെ പോലെയായിരുന്നു. സ്ഥിതിഗതികള്‍ മോശമാകുന്നത് കണ്ടിട്ടും എന്തുകൊണ്ട് മയക്കം വിട്ട് എഴുന്നേറ്റില്ല?’ എന്നാണ് ഡല്‍ഹി ഹൈക്കോടതി കെജരിവാള്‍ സര്‍ക്കാരിനോട് ചോദിച്ചത്.

Exit mobile version