കോവിഡ് വാക്‌സിൻ വിതരണം 3-4 മാസത്തിനുള്ളിൽ സാധ്യമാകും; തനിക്ക് ഉറപ്പുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ വിതരണം വരുന്ന മൂന്ന്-നാല് മാസത്തിനുള്ളിൽ സാധ്യമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ. 1വാക്‌സിൻ നൽകാനുള്ള മുൻഗണന പട്ടിക തയ്യാറാക്കുക ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും മന്ത്രി അറിയിച്ചു. 2021 മാർച്ച്ഏപ്രിൽ മാസങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾക്കായി ഇപ്പോൾ തന്നെ ആസൂത്രണം ആരംഭിച്ചിട്ടുണ്ടെന്നും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു വെബിനാറിൽ പങ്കെടുത്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവർത്തകരടക്കമുള്ള കോവിഡ് പോരാളികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിൽ സ്വാഭാവികമായ മുൻഗണന നൽകും. ശേഷം 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകുന്നതിന് മുൻഗണന. 2021 നമുക്കെല്ലാവർക്കും മികച്ച വർഷമായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും വാക്‌സിൻ എല്ലാവരിലേക്കും എത്തിക്കാൻ വിശദമായ ആസൂത്രണം നടത്തി വരുകയാണെന്നും മന്ത്രി പറഞ്ഞു.

വാക്‌സിൻ വിതരണത്തിനായി ഇ-വാക്‌സിൻ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്. അടുത്ത വർഷം ജൂലായ്ഓഗസ്റ്റ് മാസത്തോടെ രാജ്യത്തെ 2530 കോടി ജനങ്ങൾക്ക് 400-500 മില്ല്യൺ വാക്‌സിൻ ഡോസുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ പ്രവർത്തകരടക്കമുള്ള കോവിഡ് പോരാളികൾക്ക് പിന്നീട് 5065 വയസ്സിന് ഇടയിൽ പ്രായമുള്ളവർക്കും 50 വയസ്സിൽ താഴെ പ്രായമുള്ള മറ്റു രോഗങ്ങളാൽ ബുദ്ധമുട്ടുന്നവർക്കും മുൻഗണന നൽകും. വിദഗ്ധ അഭിപ്രായപ്രകാരം ഇക്കാര്യങ്ങളിൽ സർക്കാർ വ്യക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

Exit mobile version