ട്രക്ക് അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പോലീസുകാരന്. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള എഎസ്ഐ സന്തോഷ് സെന്‍ എന്ന ഉദ്യോഗസ്ഥനാണ് സ്ത്രീയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്നത്.
2006 में बदमाश के साथ मुठभेड़ में गोली लगने से एक हाथ ढंग से काम नहीं करता, फिर भी जबलपुर में सड़क हादसे में घायल मज़दूरों को कंधे पर लादकर अस्पताल तक दौड़े 57 साल के एएसआई संतोष सेन @ndtv @ndtvindia @vinodkapri @ipskabra pic.twitter.com/VkaWMSASR5
— Anurag Dwary (@Anurag_Dwary) November 18, 2020
വീഡിയോ വൈറലായതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അടക്കമുള്ളവര്‍ ഉദ്യോഗസ്ഥനെ അനുമോദിച്ച് രംഗത്തെത്തി. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. 35 പേരോളം വാഹനത്തില്‍ ഉണ്ടായിരുന്നു. നാട്ടുകാര്‍ക്കൊപ്പം പോലീസുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ട്രക്കില്‍ നിന്നും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേയ്ക്ക് എത്തിക്കുകയായിരുന്നു.
ഒടുവില്‍ ആശുപത്രിയില്‍ സ്ട്രെക്ചറിന്റെ കുറവ് വന്നതോടെയാണ് പരിക്കേറ്റ സ്ത്രീയെ എഎസ്ഐ തോളിലേറ്റി ആശുപത്രിയിലെത്തിച്ചത്. 2006ല്‍ ഒരു ഏറ്റുമുട്ടലില്‍ തോളിന് വെടിയേറ്റ ഉദ്യോഗസ്ഥനാണ് സന്തോഷ്.
एएसआई संतोष सेन पर पूरे मध्यप्रदेश को गर्व है!
संतोष जी युवा पुलिसकर्मियों के लिए प्रेरणा का स्रोत हैं। उनके जैसे लोग समाज को दिशा दिखाने का कार्य करते हैं। मैं उनके जज़्बे को प्रणाम करता हूँ, उन्हें शुभकामनाएँ देता हूँ और हार्दिक अभिनंदन करता हूँ। pic.twitter.com/23eEsAQ9xt
— Shivraj Singh Chouhan (@ChouhanShivraj) November 18, 2020
Discussion about this post