മുംബൈ: ബോളിവുഡ് താരം സല്മാന് ഖാനും കുടുംബവും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഡ്രൈവര്‍ക്കും രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്.
അടുത്ത 14 ദിവസം ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിച്ചതായി സല്മാന് അറിയിച്ചു. സല്മാന് ഖാന് പനവേലിലെ ഫാം ഹൗസിലാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ക്വാറന്റൈനില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അടുത്തുതന്നെ നടത്താന്‍ നിശ്ചയിച്ചിരുന്ന മാതാപിതാക്കളായ സലിംഖാന്റെയും സല്‍മാ ഖാന്റെയും വിവാഹ വാര്‍ഷികാഘോഷങ്ങളും താരം റദ്ദാക്കി. കൊവിഡ് ബാധിച്ച ജീവനക്കാര്‍ മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Discussion about this post