കൊല്‍ക്കത്ത: ചിലര്‍ തെരഞ്ഞെടുപ്പ് കാലം ആകുമ്പോള്‍ പുറത്ത് നിന്നുള്ള ഗുണ്ടകളെ കൊണ്ടുവന്ന് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുണ്ടകളെ എത്തിക്കുന്നു എന്നാണ് ആരുടേയും പേര് പരാമര്‍ശിക്കാതെ മമതാ ബാനര്‍ജി ആരോപിച്ചത്. പോസ്റ്റാ ബാസാറിലെ ഒരു പരിപാടിക്കിടെയാണ് മമതാ ബാനര്‍ജിയുടെ ഇത്തരത്തില്‍ പറഞ്ഞത്.
പുറത്ത് നിന്നുള്ള ഗുണ്ടകള്‍ വന്ന് നിങ്ങളെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഒന്നിച്ച് നില്‍ക്കണമെന്നും നിങ്ങള്‍ക്കൊപ്പം എന്നും ഞാനുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത്തരക്കാര്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള അന്തരീക്ഷം പശ്ചിമ ബംഗാളില്‍ ഉണ്ടാവില്ലെന്നും വിഭജിക്കുന്ന ശക്തികള്‍ തോല്പ്പിക്കപ്പെടണമെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
അതേസമയം അടുത്തിടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ തൃണമൂല്‍ കോണ്‍ഗ്രസിന് താല്പര്യമില്ലെന്നും ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞ് കയറ്റക്കാര്‍ക്കാണ് സ്ഥാനമെന്നും ബിജെപി നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയാണ് മമതയുടെ ഈ വാക്കുകളെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Discussion about this post