ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 45,576 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 39000ല്‍ താഴെ മാത്രം പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്തിടത്തുനിന്നാണ് ഈ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 89.5 ലക്ഷമായി ഉയര്‍ന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 585 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മരണസംഖ്യ 1,31,578 ആയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം രോഗമുക്തി നിരക്കിലും വ്യാഴാഴ്ച വര്‍ധന രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 48,493 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 8383602 പേര് രോഗമുക്തരായിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക് 93.58% ആണ്
അതേസമയം രാജ്യതലസ്ഥാനത്തും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 7,486 പേരാണ് ഒറ്റ ദിവസം ഡല്‍ഹിയില്‍ രോഗബാധിതരായത്. ഇതോടെ ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 131 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12.03 ശതമാനമാണ് ഡല്‍ഹിയിലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
With 45,576 new #COVID19 infections, India's total cases rise to 89,58,484. With 585 new deaths, toll mounts to 1,31,578.
Total active cases at 4,43,303 after a decrease of 3,502 in the last 24 hrs.
Total discharged cases at 83,83,603 with 48,493 new discharges in last 24 hrs. pic.twitter.com/ckHyoX8ZWN
— ANI (@ANI) November 19, 2020
Discussion about this post