മുബൈ: സ്വന്തം രാജ്യത്തില്‍ ഒരു അടിമയെപ്പോലെ ജീവിക്കേണ്ട ഗതികേടിലാണ് താനെന്ന് നടി കങ്കണ റണാവത്ത്. ഇന്ത്യന്‍ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് ട്വീറ്റ് ചെയ്യുന്ന ട്രൂ ഇന്തോളജിയുടെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കിയ സംഭവത്തില്‍ ട്വിറ്ററിന്റെ സിഇഒ ജാക്ക് ഡോര്‍സിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് താരം ഇത്തരത്തില്‍ പറഞ്ഞത്. ഡിജിറ്റല്‍ ലോകത്തെ കൊലപാതകം എന്നാണ് ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കിയ നടപടിയെ കങ്കണ വിശേഷിപ്പിച്ചത്.
‘നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാതെ വരുമ്പോള്‍ അവര്‍ നിങ്ങളുടെ വീട് നശിപ്പിക്കും, നിങ്ങളെ ജയിലില്‍ അടയ്ക്കും, നിങ്ങളുടെ ഡിജിറ്റല്‍ ഐഡന്റിറ്റി നശിപ്പിക്കും, ട്വിറ്റര്‍ അക്കൗണ്ട് നശിപ്പിച്ച നടപടിയ്ക്കെതിരെ ശക്തമായ നിയമ നടപടി വേണം. സ്വന്തം രാജ്യത്തില്‍ ഒരു അടിമയെപ്പോലെ ജീവിക്കേണ്ട ഗതികേടിലാണ് ഞാന്‍, മനസ്സ് തുറന്നു ഒന്നും സംസാരിക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥ’ എന്നാണ് കങ്കണ ട്വീറ്ററില്‍ കുറിച്ചത്.
Sick n tired of being treated like a slave in my own country, we can’t celebrate our festivals, can’t speak truth and defend our ancestors, we can’t condemn terrorism, what is the point of such a shameful enslaved life controlled by the keepers of darkness #BringBackTrueIndology
— Kangana Ranaut (@KanganaTeam) November 18, 2020
അതേസമയം സമുദായ സ്പര്‍ധ സൃഷ്ടിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും മുബൈ പൊലീസ് വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് ഈ വിഷയത്തില്‍ രണ്ടുപേരെയും പോലീസ് വിളിപ്പിക്കുന്നത്.
ഈ മാസം 23, 24 തീയതികളില്‍ ബാന്ദ്ര പോലീസിനു മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണു രണ്ടുപേര്‍ക്കും എതിരായ കുറ്റം. ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനാവ്വര്‍ അലി സയ്യിദ് നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
When they don’t have answers to your questions they break your house, put you in jail, gag your voice or kill your digital identity. Eliminating one’s digital identity is no less than a murder in virtual world, there must be strict laws against it #BringBackTrueIndology https://t.co/tvPiWidQez
— Kangana Ranaut (@KanganaTeam) November 18, 2020
Discussion about this post