ചണ്ഡീഗഡ്: ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ പരീക്ഷണത്തിന് തയ്യാറാണെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നടക്കുന്നത്. ട്വിറ്ററിലൂടെയാണ് മന്ത്രി വോളന്റിയറാകാന്‍ സന്നദ്ധത അറിയിച്ചത്. ഹരിയാനയില്‍ കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം നവംബര്‍ 20 മുതലാണ് ആരംഭിക്കുന്നത്.
‘ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം ഹരിയാണയില്‍ നവംബര്‍ 20ന് ആരംഭിക്കും. ആദ്യം വാക്‌സിന്‍ സ്വീകരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകനാകാന്‍ ഞാന്‍ തയ്യാറാണ്’ അനില്‍ വിജ് ട്വിറ്റ് ചെയ്തു.
കൊവാക്‌സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. അടുത്ത വര്‍ഷം തുടക്കത്തോടെ ഭാരത് ബയോടെക് കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.