‘വലിയ മുരുക ഭക്തനാണ് എന്റെ ഭര്‍ത്താവ്, ആ വിശ്വാസമാണ് എന്നെ അപകടത്തില്‍ നിന്ന് രക്ഷിച്ചത്’; ഖുശ്ബു സുന്ദര്‍

Latest news malayalam

ചെന്നൈ: വാഹനാപകടത്തില്‍ നിന്ന് താന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടത് മുരുക ഭഗവാന്റെ അനുഗ്രഹം കൊണ്ടാണെന്ന് ഖുശ്ബു സുന്ദര്‍. തന്റെ ഭര്‍ത്താവ് വലിയ മുരുക ഭക്തനാണെന്നും അദ്ദേഹത്തിന്റെ ആ വിശ്വാസമാണ് അപകടത്തില്‍ ഗുരുതര പരിക്കുകളേല്‍ക്കാതെ തന്നെ രക്ഷിച്ചതെന്നുമാണ് ഖുശ്ബു ട്വിറ്ററില്‍ കുറിച്ചത്.

‘ദൈവത്തിന്റെയും നിങ്ങളുടെയും അനുഗ്രഹംകൊണ്ട് ഞാന്‍ സുരക്ഷിതയാണ്. മുരുക ഭഗവാനാണ് ഞങ്ങളെ രക്ഷിച്ചത്. വലിയ മുരുക ഭക്തനാണ് എന്റെ ഭര്‍ത്താവ്, ആ വിശ്വാസമാണ് എന്നെ രക്ഷിച്ചത്’ എന്നാണ് ഖുഷ്ബു ട്വീറ്റ് ചെയ്തിരിക്കുന്നത്.


വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കടലൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ഖുഷ്ബു സഞ്ചരിച്ചിരുന്ന കാറില്‍ ഒരു ടാങ്കര്‍ ലോറി വന്നിടിച്ചത്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഖുഷ്ബുവിന്റെ വാഹനമാണ് അപകടം ഉണ്ടാക്കിയതെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോടും താരം പ്രതികരികരിച്ചിട്ടുണ്ട്.


‘എന്റെ വാഹനത്തിലേക്ക് ഒരു കണ്ടെയ്‌നര്‍ വന്നിടിക്കുകയായിരുന്നു. ശരിയായ ലെയ്‌നില്‍ക്കൂടി ആയിരുന്നു എന്റെ കാര്‍ മുന്നോട്ടുപോയത്. എവിടെനിന്നെന്നില്ലാതെ പാഞ്ഞുവന്ന ലോറി എന്റെ കാറിലേക്ക് ഇടിക്കുകയായിരുന്നു. ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്, ഇതിനുപിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്’ എന്നാണ് ഖുഷ്ബു ട്വീറ്റ് ചെയ്തത്. തന്റെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ചവര്‍ക്ക് നന്ദിയും ഖുശ്ബു രേഖപ്പെടുത്തിയിട്ടുണ്ട്. കടലൂരിലേക്കുള്ള യാത്ര തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version