ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ജനുവരി എട്ടുവരെയാണ് സമ്മേളനം. സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വ്വകക്ഷിയോഗം ഇന്നു ചേരും. റഫാല്‍ ഇടപാടും, റോബര്‍ട്ട് വാധ്രയ്ക്കെതിരെയുള്ള റെയ്ഡും, അഗസ്റ്റ കേസും പാലമെന്റിനെ പ്രക്ഷുബ്ധമാക്കും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ശീതകാലസമ്മേളന നടത്തിപ്പിനെ സ്വാധീനിക്കും.
ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മുന്‍കൈ എടുത്താണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിഎസ് പി അറിയിച്ചിട്ടുണ്ട്.
Discussion about this post