ലഖ്നൗ: അമ്പതോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ എന്ജിനീയരാണ് അറസ്റ്റിലായത്. ഇയാളെ ബാംന്ദയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അഞ്ച് വയസുമുതല്‍ 16 വയസുവരെയുള്ള കുട്ടികളാണ് ഇയാളുടെ ഇരയായത്. ഏകദേശം 10 വര്‍ഷത്തോളമാണ് ഇയാള്‍ കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്.
ഡാര്‍ക്ക് നെറ്റിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളളവര്‍ക്ക് കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കുന്ന വീഡിയോകള്‍ ഇയാള്‍ വില്‍ക്കുകയും പങ്കുവെക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ചിത്രകൂട്, ഹമിര്‍പുര്‍, ബാംന്ദാ എന്നീ മൂന്നുജില്ലകളിലെ കുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്.
അതേസമയം, ഇയാള്‍ തനിച്ചല്ല ഇതെല്ലാം ചെയ്യുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ അനുമാനം. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് മൊബൈല്‍ ഫോണുകളും എട്ടുലക്ഷത്തോളം രൂപയും സെക്സ്ടോയികളും ലാപ്ടോപ്പും മറ്റു ഡിജിറ്റല്‍ തെളിവുകളും സിബിഐ കണ്ടെടുത്തിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളുടെ വലിയശേഖരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കുട്ടികളെ മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും നല്കി പ്രലോഭിപ്പിച്ചാണ് ഇരയാക്കിയതെന്നാണ് പ്രതിയുടെ മൊഴി.
Discussion about this post