പുതിയ രാഷ്ട്രീയ പാര്‍ട്ടി ഇല്ല, അമിത് ഷായെ കാണുമെന്നത് വ്യാജം; വാര്‍ത്ത പാടെ നിഷേധിച്ച് കരുണാനിധിയുടെ മകന്‍ അഴഗിരി

ചെന്നൈ: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ച് കരുണാനിധിയുടെ മൂത്ത മകന്‍ എംകെ അഴഗിരി രംഗത്ത്. തെറ്റായ കാര്യങ്ങള്‍ ആരൊക്കെയോ പ്രചരിപ്പിക്കുകയാണെന്ന്ും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പാര്‍ട്ടി രൂപീകരിച്ച് അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിലേക്ക് പോകാന്‍ അഴഗിരി തയ്യാറെടുക്കുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ എത്തിയത്.

ഈ പ്രചാരണമാണ് അഴഗിരി പൂര്‍ണമായി തള്ളിയത്. പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് താന്‍ ആലോചിച്ചിട്ടില്ല. ആരൊക്കെയോ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ നവംബര്‍ 21-ന് ചെന്നൈയിലെത്തുന്ന അമിത് ഷായെ കാണും എന്ന പ്രചാരണവും അഴഗിരി തള്ളി.

അഴഗിരി എന്‍ഡിഎ സഖ്യത്തിലേക്ക് പോകുന്നു എന്ന വിവരമറിഞ്ഞ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ വിശ്വസ്തനായ ഒരു നേതാവിനെ മധുരയിലേക്ക് അയച്ചിരുന്നു. ഈ നേതാവ് മധുരയിലെത്തി കണ്ടതിന് ശേഷമാണ് അഴഗിരി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

Exit mobile version