ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യതലസ്ഥാനത്ത് സാഹചര്യം ഗുരുതരമെന്ന് നീതി ആയോഗ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഡല്‍ഹിയിലെ സാഹചര്യം ഗുരുതരമാണെന്ന് നീതി ആയോഗ് വ്യക്തമാക്കിയത്. സാഹചര്യം ഇനിയും മോശമാകാന്‍ സാധ്യതയുണ്ടെന്നും നിതി ആയോഗ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്ന് കരുതുന്നില്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയാണ് ഫലപ്രദമെന്നുമാണ് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എന്‍എയോട് പറഞ്ഞത്.
അതേസമയം ഡല്‍ഹിയില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരിശോധന പ്രതിദിനം ഒരു ലക്ഷമാക്കി വര്‍ധിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞത്. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3797 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 99 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 40128 ആക്ടീവ് കേസുകളാണ് ഉള്ളത്.
Discussion about this post