ചെന്നൈ: കാന്‍സര്‍ പിടിമുറുക്കി, എന്നാല്‍ ചികിത്സയ്ക്ക് പണമില്ലാത്ത സാഹചര്യത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് തമിഴ്താരത്തിന്റെ മകന്‍ രംഗത്ത്. ശിവകാര്‍ത്തികേയന്‍ ചിത്രം വരുതപടാത്ത വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ തമിഴ്‌നടന്‍ തവാസിയാണ് ഇപ്പോള്‍ ചികിത്സാ സഹായം തേടുന്നത്.
ജ്യോത്സ്യന്റേയോ പൂജാരിയുടേയോ വേഷങ്ങളാണ് ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം അവതരിപ്പിച്ചത്. ഇപ്പോള്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയാണ് അദ്ദേഹം.
സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് നിവൃത്തിയില്ല. തുടര്‍ന്ന് സിനിമാ പ്രവര്‍ത്തകരോട് സഹായമഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരിക്കുന്നത് മകന്‍ അറുമുഖമാണ്. തവാസിയുടെ പ്രശ്നത്തില്‍ നടികര്‍ സംഘം ഇടപെടണമെന്നും ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.