ചെന്നൈ: പ്രമുഖ നേത്ര ചികിത്സാ ശൃംഖലയായ വാസന് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ എഎം അരുണിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ സംശയമാരോപിച്ച് ചില ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്.
അമ്പത്തിയൊന്ന് വയസ്സായിരുന്നു. മൃതദേഹം ഓമന്‍ദുരര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. വീട്ടില്‍ നിന്നും മരിച്ചാണ് കൊണ്ടു വന്നതെന്നും അതല്ല ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയുടെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങളില്ലെന്ന് പോലീസ് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
2002ല്‍ തിരുച്ചിറപ്പള്ളിയില്‍ ആരംഭിച്ച വാസന് ഐ കെയര്‍ ഹോസ്പിറ്റലിനു കീഴില്‍ രാജ്യത്തുടനീളം 100ല്‍ അധികം ശാഖകളുണ്ട്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസന് ആശുപത്രികളില്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. ഇതേ കേസില്‍ കഴിഞ്ഞ വര്‍ഷം മദ്രാസ് മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേട്ട് കോടതി അ
Discussion about this post