ഹാവേരി: പരപുരുഷ ബന്ധം തുടര്‍ന്ന അമ്മയെ ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മകന്റെ ക്രൂരത. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് ദാരുണ സംഭവം. പരപുരുഷന്മാരുമായി അമ്മയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മകന് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഷിഗോണ്‍ പോലീസ് പറയുന്നു. ഒരു പുരുഷനുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നതായും എന്നാല്‍ അത് അംഗീകരിക്കാത്ത മകന് അമ്മയ്ക്ക് ഒരുപാട് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് കുറ്റപ്പെടുത്തിയതായും കുടുംബാംഗങ്ങളും ആരോപിച്ചു.
വിഷയത്തില്‍ അമ്മയുമായി തര്‍ക്കിച്ച മകന് തുടര്‍ന്ന് ബലാത്സംഗ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. നാല്‍പ്പതുകാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. 15 വര്‍ഷം മുമ്പാണ് സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. മകനൊപ്പം വാനഹള്ളിയില്‍ താമസിച്ചിരുന്ന സ്ത്രീ അതേ പ്രദേശത്തുള്ള ഒരാളുമായി അടുപ്പത്തിലാവുകയായിരുന്നു.
പ്രദേശവാസികളാണ് സ്ത്രീക്ക് പരപുരുഷന്മാരുമായി ബന്ധങ്ങളുണ്ടെന്ന് മകനോട് പറഞ്ഞത്. മുമ്പും സമാനമായ കാരണങ്ങള്‍ക്ക് അമ്മയുമായി പ്രതി വഴക്കിട്ടിരുന്നു. പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് മകന് അമ്മയോട് ആവശ്യപ്പെട്ടു. അതേസമയം, കാമുകനുമായുള്ള ബന്ധം തുടരുമെന്ന് സ്ത്രീ മകനോട് പറഞ്ഞു. തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
Discussion about this post