കര്‍ണാടക പോലീസിന് 751 പുത്തന്‍ ബൈക്കുകള്‍ സമ്മാനിച്ച് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ്. ജനപ്രിയ ഗ്ലാമര്‍ ബൈക്കിന്റെ 751 യൂണിറ്റുകളാണ് കര്‍ണാടക പോലീസിന് ഹീറോ കൈമാറിയത്. ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ, ആഭ്യന്തരമന്ത്രി എന്നിവര്‍ വിധാന്‍ സൗദയില്‍ നിന്ന് റാലി ഫ്ലാഗ് ചെയ്തു. ഇതിനു പുറമെ ടിവി എസിന്റെ 25 അപ്പാഷെ ആര്ടിആര് 160 ബൈക്കുകള്‍ ബംഗളൂരു പോലീസിനും സമ്മാനിക്കുകയും ചെയ്തു.
അപാച്ചെ ആര് ടി ആര് 160 മോട്ടോര്‍ സൈക്കിളുകളുടെ താക്കോല്‍ദാന ചടങ്ങില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി ബാസവരാജ് ബൊമ്മൈയും ബംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ കമല്‍ പന്തും മുഖ്യാതിഥികളായിരുന്നു. 2020 ജൂലൈ മാസത്തില്‍ യുപി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ വനിതാ പോലീസ് ഓഫീസര്‍മാര്‍ക്ക് ഡെസ്റ്റിനി 125, മാസ്ട്രോ എഡ്ജ് 125 എന്നിവയുടെ 100 യൂണിറ്റുകള്‍ ഹീറോ കൈമാറിയിരുന്നു.
Discussion about this post