മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ ഗര്‍ഭിണിയായ പുലി അജ്ഞാതവാഹനം ഇടിച്ച് ചത്തു. മീര ഭായന്ദര്‍ ടൗണ്‍ഷിപ്പിലെ കാഷിമീര മേഖലയില്‍ മുംബൈ-അഹമ്മദാബാദ് ദേശീയപാതയില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. പുലിയുടെ ഉദരത്തില്‍ മൂന്ന് കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ പെണ്‍പുലിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ പുലിയെ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കി(എസ്എന്ജിപി)ലെ ലെപ്പേഡ് റെസ്ക്യൂ സെന്ററില്‍ എത്തിച്ചുവെങ്കിലും പുലിയെ രക്ഷിക്കാനായില്ല.
ചികിത്സ നല്‍കുന്നതിനിടെ 2.10 ഓടെയാണ് പുലി ചത്തത്. വാഹനം ഇടിച്ചതിനെ തുടര്‍ന്നുണ്ടായ ഒടിവുകളും പേശികള്‍ക്കുണ്ടായ തകരാറുമാണ് പുലിയുടെ മരണത്തിന് ഇടയാക്കിയത്.
Discussion about this post