ഡല്‍ഹിയില്‍ പുതുതായി 3235 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 95 മരണം, ചികിത്സയിലുള്ളത് 39990 പേര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുതായി 3235 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4,85,405 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 95 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 7,614 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 7,606 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,37,801 ആയി. നിലവില്‍ 39,990 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നുണ്ട്. 2,544 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,065 പേര്‍ രോഗമുക്തി നേടുകയും 60 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 84,918 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. സംസ്ഥാനത്ത് ഇതുവരെ 17,47,242 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഇതുവരെ 16,15,379 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 45,974 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

തമിഴ്നാട്ടില്‍ നിലവില്‍ 16,441 കൊവിഡ് രോഗികളാണ് ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,819 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,58,191 ആയി. 7,30,272 പേരാണ് ഇതിനോടകം സംസ്ഥാനത്ത് രോഗമുക്തി നേടിയത്. 11,478 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version