ചെന്നൈ: തമിഴ്നാട്ടിലും ആന്ധ്രയിലും റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ തമിഴ്നാട്ടില്‍ 1,819 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2520 പേര് രോഗമുക്തി നേടുകയും 12 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 16,441 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
തമിഴ്നാട്ടില്‍ ഇതുവരെ 7,58,191 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,30,272 പേര് രോഗമുക്തി നേടി. 11,478 പേര് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ആന്ധ്രയിലും രണ്ടായിരത്തില്‍ താഴെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1056 പേര്‍ക്കാണ് ആന്ധ്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,54,011 ആയി.ഇതില്‍ 18,659 പേര് നിലവില്‍ ചികിത്സയിലുണ്ട്. 8,28,484 പേര് രോഗമുക്തി നേടി. ഇതുവരെ 6868 പേര് മരിച്ചു.
Discussion about this post