കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഹ്മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹ്മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

വൈറസ് ശ്വാസകോശത്തെയും മറ്റ് ആന്തരിക അവയവങ്ങളെയും ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതേതുര്‍ന്നാണ് ഇന്ന് ഉച്ചയോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകന്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു. ആശുപത്രിയില്‍ തുടരുകയാണ്. വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥന അഭ്യര്‍ഥിക്കുന്നെന്നും ഫൈസല്‍ പട്ടേല്‍ ട്വീറ്റ് ചെയ്തു.

Exit mobile version