ഹൈദരാബാദ്: മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയെ പുകഴ്ത്തി ബിജെപി നേതാവ്. ആന്ധ്ര പ്രദേശ് ബിജെപി സംസ്ഥാന സെക്രട്ടറിയും യുവമോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റുമായ രമേശ് നായിഡു നാഗോത്ത് ആണ് ഗാന്ധി ഘാതകനെ പുകഴ്ത്തി രംഗത്ത് വന്നത്.ഗോഡ്സെ ഭാരതത്തിലെ ഏറ്റവും മഹത്തായ രാജ്യ സ്നേഹിയാണ് എന്നാണ് രമേശ് നായിഡു പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു ഗാന്ധി ഘാതകനെ പുകഴ്ത്തി രമേശ് നായിഡു രംഗത്ത് വന്നത്.
”ചരമദിനത്തില്‍ അതീവ ആദരവോടെ നാഥുറാം ഗോഡ്സെയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഭാരതഭൂമിയില്‍ ജനിച്ച ഏറ്റവും മഹാനായതും ശരിയായതുമായ രാജ്യസ്നേഹിയാണ് ഗോഡ്സെ” -രമേശ് നായിഡു ട്വീറ്റ് ചെയ്തു. ഗാന്ധിജിയെ വധിച്ച കുറ്റത്തിന് ഗോഡ്സെയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനമാണ് ഇന്ന്. ഗാന്ധിജിയുടെ കൊലയാളിയെ പ്രശംസിച്ച് നിരവധി സംഘ്പരിവാര്‍ അനുകൂല പ്രൊഫൈലുകളും ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്.
Today, on his death anniversary, I salute #Nathuram_Godse with outmost gratitude🙏🙏
The true and one of the greatest patriot ever born in bharatbhoomi! pic.twitter.com/pGSyDBgzZI— Rameshnaidu Nagothu (@RNagothu) November 15, 2020
ഇത് ആദ്യമായി അല്ല ഗാന്ധിജിയുടെ കൊലയാളിയായ ഗോഡ്സെയെ പുകഴ്ത്തി ബിജെപി നേതാക്കള്‍ രംഗത്ത് വരുന്നത്. നിരവധി പ്രമുഖ നേതാക്കള്‍ ഗോഡ്സെയെ പുകഴ്ത്തി നേരത്തെ രംഗത്ത് വന്നിട്ടുണ്ട്. 1949 നവംബര്‍ 15നാണ് മഹാത്മ ഗാന്ധിയെ വെടിവെച്ച് കൊന്നതിന് ഗോഡ്സെയെ അംബാല സെന്‍ട്രല്‍ ജയിലില്‍ വെച്ച് തൂക്കിക്കൊന്നത്.
Discussion about this post