ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹമാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കിയത്. ‘കൊവിഡ് പരിശോധന ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലായി എന്നോട് അടുപ്പം പുലര്‍ത്തിയ എല്ലാവരും സ്വയം ക്വാറന്റീനില്‍ പ്രവേശിക്കാനും പരിശോധന നടത്തുവാനും അഭ്യര്‍ത്ഥിക്കുന്നു’ ബീരേന്‍ സിങ് ട്വീറ്റ് ചെയ്തു.
മണിപ്പൂരില്‍ ഇതുവരെ 21636 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 218 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. 3084 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 18334 പേര്‍ രോഗമുക്തി നേടി.
രാജ്യത്ത് നിരവധി പ്രമുഖ നേതാക്കള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സെപ്തംബറില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്രമന്ത്രി അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, ഹരിയാന മുഖ്യമന്ത്രി എംഎല്‍ ഖട്ടര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
Discussion about this post