ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടര്‍ എസ്കെ മിശ്രയുടെ കാലാവധി നീട്ടി നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. കൂട്ടിലടച്ച തത്ത മറ്റൊരു വര്‍ഷം കൂടി കൂട്ടില്‍ ചെലവഴിക്കുമെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ന്റെ പരിഹാസം. ട്വിറ്ററിലൂടെയായിരുന്നു ഭൂഷണ്‍ന്റെ പരിഹാസം.
‘ഇ.ഡി ഡയറക്ടറുടെ കാലാവധി മുന്‍കാല പ്രാബല്യത്തോടെ നീട്ടി. കൂട്ടിലടച്ച തത്ത മറ്റൊരു വര്‍ഷം കൂടി കൂട്ടില്‍ ചെലവഴിക്കും’, പ്രശാന്ത് ഭൂഷണ് ട്വിറ്ററില്‍ കുറിച്ചു. മിശ്രയുടെ കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവിന്റെ ചിത്രവും പങ്കുവെച്ചായിരുന്നു ഭൂഷണ്‍ന്റെ പരിഹാസം.
Director ED's term extended with retrospective effect! The caged parrot will spend another year in his gilded cage pic.twitter.com/xR7BJ3A9FV
— Prashant Bhushan (@pbhushan1) November 14, 2020
ഈ മാസം 18 ന് വിരമിക്കാനിരിക്കെയാണ് മിശ്രയുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടിനല്‍കിയത്. മിശ്രയ്ക്ക് ഒരു വര്‍ഷം കൂടിയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. 2018 നവംബറിലാണ് മിശ്ര ഇഡി ഡയറക്ടറായി ചുമതലയേറ്റത്.
Discussion about this post