രാജ്യത്ത് പുതുതായി 41100 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 447 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 41100 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 88,14,579 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 447 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 1,29,635 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 4,79,216 സജീവ കേസുകളാണുള്ളത്. ഇതുവരെ 82,05,728 പേരാണ് രോഗ മുക്തി നേടിയത്.

രാജ്യത്ത് ഇതുവരെ 12,48,36,819 സാമ്പിളുകളാണ് പരിശോധിച്ചതെന്നും നവംബര്‍ 14ന് മാത്രം 8,05,589 സാമ്പിളുകള്‍ പരിശോധിച്ചുവെന്നുമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കിയത്.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായ ഏഴുദിവസങ്ങളില്‍ അമ്പതിനായിരത്തില്‍ താഴെ കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍ ആദ്യം 73,000ത്തോളം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് നിലവില്‍ 41,100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതുമാത്രമല്ല രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം അഞ്ചുലക്ഷത്തില്‍ താഴെയായിട്ടുണ്ട്.

Exit mobile version