ന്യൂഡല്‍ഹി: 151 ഇഞ്ച് അടി ഉയരമുള്ള രാജസ്ഥാനിലെ സ്റ്റാച്യു ഓഫ് പീസ് നാളെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി പ്രതിമ അനച്ഛാദനം ചെയ്യുക. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സ്റ്റാച്യു ഓഫ് പീസ് സ്ഥിതി ചെയ്യുന്നത്.
ജൈന സന്ന്യാസി ആചാര്യ ശ്രീ വിജയ വല്ലഭ് സുരീശ്വര്‍ ജി മഹാരാജിന്റെ 150ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ചടങ്ങ്. 151 ഇഞ്ച് അടി ഉയരമുള്ള സ്റ്റാച്യു ഓഫ് പീസ് എട്ട് ലോഹങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പാലിയിലെ ജെത്പുരയില് വിജയ് വല്ലഭ സാധന കേന്ദ്രത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്.
Discussion about this post