ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 7802 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 474830 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 91 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ മരണസംഖ്യ 7423 ആയി ഉയര്‍ന്നു. നിലവില്‍ 44329 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,132 പേര്‍ക്കാണ്. 4,543 പേര് രോഗമുക്തി നേടുകയും 127 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 17,40,461 ആയി. ഇതില്‍ 16,09,607 പേര് ഇതിനോടകം രോഗമുക്തി നേടുകയും 45,809 പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് നിലവില്‍ 84,082 സജീവ രോഗികളാണുള്ളതെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടില്‍ പുതുതായി 1,939 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ പുതുതായി 2016 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ പുതുതായി 1,593 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Delhi reports 7,802 new #COVID19 cases, 6,498 recoveries/discharges/migrations and 91 deaths in the last 24 hours.
Total cases rise to 4,74,830 including 4,23,078 recoveries/discharges/migrations and 7,423 deaths.
Active cases stand at 44,329: Delhi Government pic.twitter.com/Ev482PAqnO
— ANI (@ANI) November 13, 2020
Discussion about this post