ചുണ്ടുകളെ മനോഹരമാക്കാന്‍ സ്ത്രീ വിഭാഗം ഉപയോഗിച്ച് വരുന്ന ഒന്നാണ് ലിപ്സ്റ്റിക്. ചുവപ്പിനോട് പ്രിയം ഉള്ളവരും ഏറെയാണ്. എന്നാല്‍ ഇപ്പോള്‍ ചുവന്ന ലിപ്സ്റ്റിക് ഇട്ടതിന്റെ പേരില്‍ അപമാനിക്കപ്പെട്ട തന്റെ അമ്മയ്ക്ക് പിന്തുണയും നല്കിയ മകന്റെ മറുപടിയുമാണ് ഇന്ന് സോഷ്യല്‍മീഡിയ കൈയ്യടക്കുന്നത്.
‘ഒരു കുടുംബയോഗത്തില്‍ പങ്കുടെക്കവെ ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ 54 കാരിയായ അമ്മയെ അടുത്ത ബന്ധുക്കള്‍ ചേര്‍ന്ന് അപമാനിച്ചു. അതുകൊണ്ട് ഇന്നലെ അവര്‍ക്കെല്ലാം ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ എന്റെ ചിത്രം ഞാന്‍ അയച്ചു കൊടുത്തു. ശുഭദിനം എന്ന സന്ദേശവും’ മകന് ഫേസ്ബുക്കില്‍ കുറിച്ചു.
പുഷ്പക് സെന്‍ എന്ന യുവാവാണ് തന്റെ അമ്മയെ അപമാനിച്ച ബന്ധുക്കള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയത്. എന്നെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത് അമ്മയെ ഇത്തരത്തില്‍ അപമാനിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആദര്‍ശം പറയുന്ന അവരുടെ മക്കളും സമീപത്തുണ്ടായിരുന്നു എന്നതാണ്.
ഇതാ താടിയും മീശയുമുള്ള പുരുഷനായ ഞാന്‍ ചുവന്ന ലിപ്സ്റ്റിക് ധരിച്ചിരിക്കുന്നു. സമൂഹത്തിന്റെ നിലപാട് കാരണം തങ്ങളുടെ ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കേണ്ടി വന്ന അമ്മമാര്‍ക്കും, സഹോദരിമാര്‍ക്കും, പെണ്മക്കള്ക്കും, പുരുഷന്മാരല്ലാത്ത എല്ലാവര്ക്കും വേണ്ടി ഞാനിന്ന് ശബ്ദമുയര്‍ത്തുകയാണെന്ന് പുഷ്പക് സെന്‍ കുറിച്ചു. ലിപ്സ്റ്റിക് ഇട്ട ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ;
‘ഒരു കുടുംബയോഗത്തില്‍ പങ്കുടെക്കവെ ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ 54 കാരിയായ അമ്മയെ അടുത്ത ബന്ധുക്കള്‍ ചേര്‍ന്ന് അപമാനിച്ചു. അതുകൊണ്ട് ഇന്നലെ അവര്‍ക്കെല്ലാം ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ എന്റെ ചിത്രം ഞാന്‍ അയച്ചു കൊടുത്തു. ശുഭദിനം എന്ന സന്ദേശവും.
എന്നെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത് അമ്മയെ ഇത്തരത്തില്‍ അപമാനിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആദര്‍ശം പറയുന്ന അവരുടെ മക്കളും സമീപത്തുണ്ടായിരുന്നു എന്നതാണ്.
ഇതാ താടിയും മീശയുമുള്ള പുരുഷനായ ഞാന്‍ ചുവന്ന ലിപ്സ്റ്റിക് ധരിച്ചിരിക്കുന്നു. സമൂഹത്തിന്റെ നിലപാട് കാരണം തങ്ങളുടെ ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കേണ്ടി വന്ന അമ്മമാര്‍ക്കും, സഹോദരിമാര്‍ക്കും, പെണ്മക്കള്ക്കും, പുരുഷന്മാരല്ലാത്ത എല്ലാവര്ക്കും വേണ്ടി ഞാനിന്ന് ശബ്ദമുയര്‍ത്തുകയാണ്.’
Discussion about this post