രാജ്യത്ത് പുതുതായി 44878 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 547 മരണം, ചികിത്സയിലുള്ളത് 484547 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 44878 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 87,28,795 ആയി ഉയര്‍ന്നു. അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,079 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 81,15,580 ആയി ഉയര്‍ന്നു.

വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 547 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 128668 ആയി ഉയര്‍ന്നു. നിലവില്‍ 484547 ആക്ടീവ് കേസുകളാണ് ഉള്ളത്.

സംസ്ഥാനതല കണക്കുകളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. കഴിഞ്ഞ ദിവസം 4,496 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികള്‍ 17,36,329 ആയി. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ മഹാരാഷ്ട്രയ്ക്ക് പിന്നില്‍.

Exit mobile version