കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ കല്ലേറ്. അലിപൂര്‍ദുര്‍ ജില്ലയിലെ ജെയ്ഗാവ് പ്രദേശത്ത് വെച്ചായിരുന്നു ആക്രമണം. ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരേ കല്ലേറും കരിങ്കൊടി പ്രയോഗവും ഉണ്ടായി. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
സംഭവസ്ഥലത്ത് നിരവധി ഗൂര്‍ഖ ജനശക്തി മോര്‍ച്ച ഉണ്ടായിരുന്നെന്നും ഇവര്‍ ദിലീപ് ഘോഷിനെതിരെ മുദ്രാവാക്യം വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ അപലപിച്ച് രംഗത്തെത്തി. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ച് രംഗത്തെത്തി.
അതേസമയം, ബിജെപിയുടെ ആരോപണം നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.
West Bengal: Convoy of state BJP chief Dilip Ghosh was attacked near Alipurduar.
Protestors also showed black flags and raised 'go back' slogans. pic.twitter.com/zpwrQ2ta3y
— ANI (@ANI) November 12, 2020