ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 7000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 104 മരണം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7053 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 467028 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 104 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണംസംഖ്യ 7332 ആയി ഉയര്‍ന്നു. നിലവില്‍ 43116 ആക്ടീവ് കേസുകളാണ് ഉള്ളത്. 416580 പേര്‍ ഇതിനോടകം രോഗമുക്തി നേടി കഴിഞ്ഞു.

മഹാരാഷ്ട്രയില്‍ പുതുതായി 4,496 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,809 പേര്‍ രോഗമുക്തി നേടുകയും 122 മരണങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17,36,329 ആയി. ഇതില്‍ 84,627 എണ്ണം സജീവ കേസുകളാണ്. 16,05,064 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 45,682 പേര്‍ മരിച്ചതായും 92.44 ശതമാനമാണ് രോഗമുക്തി നിരക്കെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

തമിഴ്നാട്ടില്‍ 2,112 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 മരണങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 7,52,521 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7,22,686 പേര്‍ രോഗമുക്തി നേടി. ഇതിനോടകം 11,440 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായതെന്നും സംസ്ഥാനത്ത് 18,395 സജീവകേസുകളുണ്ടെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. 1,728 പേര്‍ക്കാണ് ആന്ധ്രാപ്രദേശില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,49,705 ആയി. 8,22,011 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും 6,837 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിലവില്‍ 20,857 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്

കര്‍ണാടകയില്‍ 2,116 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,368 പേര്‍ രോഗമുക്തി നേടുകയും 21 മരണങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 8,55,912 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 8,14,949 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 11,474 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടതായും 29,470 സജീവ കേസുകളുമാണുള്ളതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

Exit mobile version