വീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു; ആനുകൂല്യം രണ്ട് കോടി രൂപ വരെയുള്ള വീടുകള്‍ക്ക്

ന്യൂഡല്‍ഹി: മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു. ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപനം നടത്തിയത്.

രണ്ടു കോടി രൂപ വരെയുള്ള വീടുകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ വീടു വാങ്ങുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യത്തിന് അര്‍ഹത ലഭിക്കുകയൊള്ളൂ. ഇതിനു പുറമെ, ആദ്യമായി വീടു വാങ്ങുന്നവരുമായിരിക്കണം. റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഡിമാന്റ് കൂട്ടുന്നതിനുമാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

മൊത്തം പദ്ധതിചെലവിന്റെ 10-15ശതമാനം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവു വരുത്തിയത് ഡെവലപര്‍മാര്‍ക്ക് ഗുണകരമാകും. പ്രൊജക്ടിന്റെ മൊത്തം മൂല്യത്തിന്റെ മൂന്നു ശതമാനമായാണ് ഇത് കുറയ്ക്കുക. കമ്പനികള്‍ക്ക് പണലഭ്യത വര്‍ധിപ്പിക്കാനും കരാറുകാരുടെ ബാധ്യത കുറയാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Exit mobile version