ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8593 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 459975 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 85 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 7228 ആയി ഉയര്‍ന്നു. നിലവില്‍ 42629 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 410118 പേരാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,907 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 125 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. 9,164 പേര് കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 15,97,255 ആയി. ഇതുവരെ 17,31,833 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് 88,070 ആക്ടീവ് കേസുകളാണ് ഉള്ളത്. 45,560 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ഇതിനോടകം ജീവന് നഷ്ടമായതെന്നും 92.23 ശതമാനമാണ് രോഗമുക്തി നിരക്കെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
ആന്ധ്രാപ്രദേശില്‍ പുതുതായി 1,732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 8,47,977 ആയി. നിലവില്‍ സംസ്ഥാനത്ത് 20,915 സജീവ കേസുകളാണുള്ളത്. 8,20,234 പേര് രോഗമുക്തി നേടുകയും ഇതിനോടകം 6,828 പേര്‍ക്ക് ജീവന് നഷ്ടമായതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
കര്‍ണാടകയില്‍ പുതുതായി 2,584 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,881 പേര് രോഗമുക്തി നേടുകയും 23 പേര് മരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,53,796 ആയിട്ടുണ്ട്. ഇതില്‍ 8,11,581 പേര് രോഗമുക്തി നേടിയിട്ടുണ്ട്. വൈറസ് ബാധയെ തുടര്‍ന്ന് 11,453 പേര് ഇതിനോടകം മരിച്ചതായും 30,743 സജീവ കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.
Delhi reports 8,593 new #COVID19 cases, 7,264 recoveries/discharges/migrations and 85 deaths in the last 24 hours.
Total cases rise to 4,59,975 including 4,10,118 recoveries/discharges/migrations and 7,228 deaths.
Active cases stand at 42,629: Delhi Government pic.twitter.com/h9C30mSyoL
— ANI (@ANI) November 11, 2020
Discussion about this post