ഭോപ്പാൽ: ജയ് ശ്രീറാം വിളികൾക്ക് പിന്തുണയുമായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയ ജ്യോതിരാദിത്യസിന്ധ്യ എംപി. മതേതരമായി ചിന്തിക്കുന്നവർക്ക് ജയ് ശ്രീറാം മുഴക്കുന്നതിൽ തടസമെന്താണെന്ന് ബിജെപി രാജ്യസഭാ എംപിയായ സിന്ധ്യ ചോദിച്ചു.
മധ്യപ്രദേശിൽ ഉൾപ്പടെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തിന് പിന്നാലെയാണ് സിന്ധ്യയുടെ പ്രതികരണം. അതേസമയം, കോൺഗ്രസിലെ സുദീർഘമായ കാലത്തെ പ്രവർത്തനങ്ങൾക്ക് ശേഷം മറ്റൊരു പാർട്ടിയുമായി പൊരുത്തപ്പെടാൻ പ്രയാസമാണെന്നും സിന്ധ്യ പറഞ്ഞു.
തന്നോട് സഹകരിച്ച ബിജെപി പ്രവർത്തകരോട് ബഹുമാനമുണ്ടെന്നും പ്രതിഫലമായി പദവികൾ പ്രതീക്ഷിക്കുന്നില്ലെന്നും സിന്ധ്യ വ്യക്തമാക്കി.
നരേന്ദ്ര േമാഡി രാജ്യത്തെ 130 കോടി ആളുകളുടെ പ്രധാനമന്ത്രിയാണെന്നും ഇന്ത്യയുടെ ഐക്യത്തെ വെല്ലുവിളിക്കുന്ന എല്ലാവരും അപലപിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ ഐക്യം തകർക്കപ്പെടുകയാണെങ്കിൽ ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്നും താൻ ബിജെപിയിലെ എളിയ പ്രവർത്തകൻ മാത്രമാണെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.
Discussion about this post