ന്യൂഡൽഹി: ഒടുവിൽ കേന്ദ്രസർക്കാർ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും നിയന്ത്രണം കൊണ്ടുവരുന്നു. ആമസോൺ നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ളവയെയും ഓൺലൈൻ വാർത്താ പോർട്ടലുകളെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി കൊണ്ട് കേന്ദ്രം തീരുമാനമെടുത്തു. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിനാകും.
ഇതിനോടകം തന്നെ ഉള്ളടക്ക നിയന്ത്രണത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാഷണൽ സൈബർ കോഡിനേറ്റർ സെന്ററിനായിരിക്കും ചുമതല.
ഓൺലൈൻ സിനിമകൾക്കും പരിപാടികൾക്കും വൈകാതെ നിയന്ത്രണം വരും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കി.
സുപ്രീം കോടതിയിൽ ഇതുമായി ബന്ധപ്പെട്ട ഒരു ഹർജി എത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. അന്ന് ഒടിടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനായി എന്ത് സംവിധാനമാണ് കേന്ദ്രസർക്കാരിനുള്ളതെന്ന് ആരാഞ്ഞുകൊണ്ട് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.
Discussion about this post